Thursday, June 27, 2013

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തില്‍ ദേവധാറിലെ മരമുത്തച്ഛനെ ആദരിച്ച ശേഷം വൃക്ഷത്തൈകള്‍ നടാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ആശ്ലേഷിക്കുന്നു..

Tuesday, June 25, 2013

Tuesday, April 23, 2013

     പ്രാര്‍ത്ഥനകള്‍.....? കണക്കുകൂട്ടലുകള്‍.....? അന്വേഷണങ്ങള്‍.....? എല്ലാത്തിനുമൊടുവിലിതാ ചോദ്യചിഹ്നങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് 2013 മാര്‍ച്ചിലെ SSLC റിസല്‍ട്ടും വന്നെത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.  
     സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
   ഇനി ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. റിസല്‍ട്ട് അറിഞ്ഞിട്ടില്ലാത്തവര്‍ക്കും വീണ്ടും കാണാനാഗ്രഹിക്കുന്നവര്‍ക്കും താഴെയുള്ള ലിങ്കുകളിലൂടെ സഞ്ചരിക്കാം


Sunday, January 20, 2013

          ഇനി മാതൃകാ/യുനിറ്റ് പരീക്ഷകളുടെ പൂരക്കാലം. അധ്യാപകര്‍ തയ്യാറാക്കിയ ധാരാളം ചോദ്യ പേപ്പറുകള്‍ സംസ്ഥാനത്തുടനീളം പ്രചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹിന്ദിവേദിയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു സഹായിയാവാന്‍ ശ്രമിക്കുകയാണ്.

Friday, January 18, 2013

      കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു, റിവിഷന്‍ ക്ലാസ്സുകള്‍, അവസാനവട്ട ശൃംഘലാ പരീക്ഷകള്‍ ഒക്കെയും കൊണ്ട് എസ്.എസ്.എല്‍.സി ക്ലാസ് മുറികള്‍ പൊതുപരീക്ഷയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ അവസാന മിനുക്കു പണികള്‍ക്കിടയില്‍ ഒരു കൈ സഹായവുമായിതാ പതിവു പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കവുമെത്തി. വിദഗ്ദരായ വിവിധ അധ്യാപകര്‍ തയ്യാറാക്കിയ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തോളൂ...
എല്ലാവര്‍ക്കും ദേവധാര്‍ കുടുംബത്തിന്റെ ഊഷ്മളമായ വിജയാശംസകള്‍
 
        മലയാളം        സംസ്കൃതം          അറബിക്                            ഉറുദു             ഇംഗ്ലീഷ്            ഹിന്ദി         
        സോഷ്യല്‍      ഫിസിക്സ്            കെമിസ്ട്രി            ബയോളജി      ഗണിതം    

Tuesday, January 8, 2013

हिंदि वेदी के कार्यक्रम

ഹിന്ദി ക്ലബ്ബ്

2013 ജനുവരി ദേവധാറിനെ വരവേറ്റത് ഹിന്ദി ക്ലബ്ബിന്റെ കൗതുകമാര്‍ന്ന പരിപാടികളോടെയായിരുന്നു.ദേവധാറിന്റെ ചുവരുകളില്‍ ദേവനാഗിരി ലിപിയുടെ തിളക്കത്തോടെ,എല്ലാ ബോര്‍ഡുകളും ഹിന്ദിവല്‍ക്കരിക്കുകയെന്ന ചരിത്ര മുഹൂര്‍ത്തത്തിനു 2013 സാക്ഷിയായി.
ദേവനാഗിരി ലിപിയില്‍ തയ്യാറാക്കിയ ബോര്‍ഡ് പ്രധാനാധ്യാപികശ്രിമതി. കെ.എം.മല്ലിക ടിച്ചര്‍ക്ക് നല്‍കിക്കൊണ്ട് ഹിന്ദിവേദി കണ്‍വീനര്‍ നിര്‍വ്വഹിക്കുന്നു